ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവസുകാരിയെക്കുറിച്ചുള്ള വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. കുട്ടി ഉറ്റബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരപീഡനമാണെന്നും കൂടി തെളിഞ്ഞതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്നും കുഞ്ഞുങ്ങളെ തൊട്ടാൽ ആരെണെങ്കിലും അവരുടെ കൈ വെട്ടണമെന്നും ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ആദിത്യന്റെ പോസ്റ്റിന്റെ പൂർണരൂപം
ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണ്. ഒന്നരവർഷം ഒരു കുഞ്ഞു ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാർ? കുഞ്ഞിന് വേണ്ട സ്നേഹം വീട്ടിൽ കിട്ടാതെ ആകുമ്പോൾ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്നേഹിക്കേണ്ടി വരും. കൊച്ചിന് എങ്ങനെ പറയാൻ തോന്നും? വീട്ടിൽ എന്നും വഴക്ക്, ആ കുഞ്ഞു ആരോടു പറയും? എല്ലാം സഹിച്ചു അവള്. ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്ത്?