കുഞ്ഞനും വാവയും ചില്ലറക്കാരല്ല, ഇടപെട്ട ഗീരീഷിന്‍റെ വീട്ടിൽ കയറി അഴിഞ്ഞാട്ടം;സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് പൊലീസ്

മദ്യവും മയക്കുമരുന്നും വില്‍ക്കുന്നുണ്ടെന്ന് പരാതി നല്‍കിയവരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. എടത്തുരുത്തി സ്വദേശികളായ കുഞ്ഞൻ എന്നറിയപ്പെടുന്ന സായൂജ് (39), വാവ എന്നറിയപ്പെടുന്ന ബിനോജ് (46) എന്നിവരാണ് കൈപമംഗലം പൊലീസിന്‍റെ പിടിയിലായത്. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ വിരോധത്തിലായിരുന്നു വീടുകയറിയുള്ള ആക്രമണം. 2025 മേയ് 20-ന് രാത്രി 10 മണിയോടെയായിരുന്നു പ്രതികള്‍ അതിക്രമം നടത്തിയത്. കണ്ണനാകുളം എടത്തിരുത്തി ജനപ്രിയ റോഡിൽ സ്ഥിതി ചെയ്യുന്ന ഗിരീഷിന്‍റെ വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയും എടുത്ത് ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്‍റെ ഓട്ടോറിക്ഷ തല്ലിത്തകർത്തു. വീട്ടിലെ കുട്ടികളെയും ഭാര്യയെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഗിരീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...