മുഖ്യമന്ത്രി പിണറായി വിജയന്‍റെ 80-ാം ജന്മദിനം ഇന്ന്. ജന്മദിനം 1945 മേയ് 24 നാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. 2016ല്‍ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസമായിരുന്നു തൻ്റെ പിറന്നാള്‍ ദിനം സംബന്ധിച്ച സസ്പെൻസ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. ഇന്നലെയാണ് രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികാഘോഷ പരിപാടികള്‍ സമാപിച്ചത്.ഇന്ന് മുതല്‍ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും.പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് 9 വർഷം പൂർത്തിയാകുകയാണ്. പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ല.