രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സന്ദർശിക്കും.രാവിലെ 10.30ന് പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ പഹൽഗാമം ഭീകരാക്രമണം നടന്നതിന് പിന്നാലെ രാഹുൽ ശ്രീനഗർ സന്ദർശിച്ചിരുന്നു. അതേസമയം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പ്രതിനിധി സംഘങ്ങളുടെ വിദേശ സന്ദർശനം തുടരുന്നു. യുഎസ് സന്ദർശനത്തിന് ഉള്ള ശശി തരൂർ തലവനായ സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടും. പനാമ, ഗിനി, ബ്രസീൽ, കൊളംബിയ രാജ്യങ്ങൾ കൂടെ ഈ സംഘം സന്ദർശിക്കും.ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്റൈയിനിലേക്ക് യാത്ര തിരിച്ചു. യുഎഇ സന്ദർശനം പൂർത്തിയാക്കിയ ഇ.ടി മുഹമ്മദ് ബഷീർ അംഗമായ ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം ആഫ്രിക്കയിലേക്ക് തിരിച്ചു.

Leave a Reply

spot_img

Related articles

അമിത് ഷാക്കെതിരായ പരാമർശം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ...

ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന ബാങ്ക് മാനേജർ ഒടുവില്‍ കന്നഡയില്‍ മാപ്പു പറഞ്ഞു

ഉപഭോക്താവ് അപേക്ഷിച്ചിട്ടും കന്നഡ പറയാതെ ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്.ബി.ഐ ബാങ്ക് മാനേജർ ഒടുവില്‍ മാപ്പു പറഞ്ഞു.മാനേജറെ സ്ഥലം...

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്‌ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ...

പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം

പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം.ജമ്മു കശ്മ‌ീരിലെ ഇബ്കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാക് ഷെല്ലാക്രമണത്തിൽ തകർന്നത്. ഷെല്ലാക്രമണത്തിൽ...