എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ നിർദേശം

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ല്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്.

Leave a Reply

spot_img

Related articles

കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കരിയാട് മുക്കാളിക്കരയിലെ രജീഷ് (48) ആണ് മരിച്ചത്. അഴിയൂർ രണ്ടാം വാർഡിൽ...

കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം...

ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സിന് തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ

തിരുവനന്തപുരം: സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ദേശീയ എന്‍ട്രന്‍സ് പട്ടികയില്‍ ഒന്നാമതുള്ള വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ. ഡിഎം പള്‍മണറി മെഡിസിന്‍ കോഴ്‌സ്...

അതിതീവ്ര മഴ സാധ്യത; കോട്ടയം ജില്ല​യിൽ മേയ് 26ന് റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 26ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...