236.53 കോടി രൂപയുടെ കുടിവെള്ള പദ്ധതി-ഡോ. എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കറുകച്ചാല്‍ നെടുങ്കുന്നം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ശുദ്ധജലവിതരണത്തിനായുള്ള പദ്ധതിയുടെ ഭാഗമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കുവേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതിയാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ഈ പദ്ധതിക്ക് രണ്ട് ഘട്ടമായി 236.53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നെടുങ്കുന്നം പഞ്ചായത്തില്‍130 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ വലിച്ച് 3563 വീടുകളിലും, കറുകച്ചാല്‍ പഞ്ചായത്തില്‍ 102 കിലോമീറ്റര്‍ പൈപ്പ്‌ലൈനിലൂടെ 5987 വീടുകളിലും, കങ്ങഴ പഞ്ചായത്തില്‍ 131 കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെ 3848 വീടുകളിലുമായി ആകെ 15516 കണക്ഷനുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 3 പഞ്ചായത്തുകളില്‍ ഇപ്പോള്‍ നിലവിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ എല്ലാ അപര്യാപ്തതകളും മറികടക്കാനാകും. മണിമലയാറ്റില്‍ ഉള്ളൂര്‍ പടിയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് നെടുകുന്നം പഞ്ചായത്തിലെ മുളയംവേലിയില്‍ സ്ഥാപിക്കുന്ന പ്രതിദിനം 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റില്‍ ട്രീറ്റുചെയ്താണ് ശുദ്ധജലം വിതരണം ചെയ്യുക. പ്ലാന്റില്‍ നിന്ന് നെടുങ്കുന്നം പഞ്ചായത്തിലേക്കായി വീരന്മലയിലുള്ള 8 ലക്ഷം ലിറ്റര്‍, കറുകച്ചാല്‍ പഞ്ചായത്തിലേക്കായി മനക്കരക്കുന്നില്‍ 14 ലക്ഷം ലിറ്റര്‍, കങ്ങഴ പഞ്ചായത്തിലേക്കായി കോമലക്കുന്നില്‍ 5 ലക്ഷം ലിറ്റര്‍, മുണ്ടത്താനത്ത് 5 ലക്ഷം ലിറ്റര്‍, പുതുവെട്ടിപ്പാറയില്‍ 2 ലക്ഷം എന്നിങ്ങനെ സംഭരണ ശേഷിയുള്ള ടാങ്കും പദ്ധതിയിലൂടെ സ്ഥാപിക്കുന്നതാണ്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നെടുങ്കുന്നം കവലയില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേം സാഗര്‍ അധ്യക്ഷയായി. ജലവിഭവവകുപ്പ് മന്ത്രിയുടെ ഉദ്ഘാടന സന്ദേശം എ എം മാത്യൂ ആനിത്തോട്ടം അവതരിപ്പിച്ചു. ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എസ്.റംലാ ബീഗം, ശ്രീജിഷ കിരണ്‍, വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി പാമ്പൂരി, വിവിധ തദ്ദേശ ജനപ്രതിനിധികളായ ലതാ ഉണ്ണികൃഷ്ണന്‍, ബി.ബിജുകുമാര്‍, വീണ വി നായര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റജി പോത്തന്‍, രഞ്ജി രവീന്ദ്രന്‍, അജി കാരുവാക്കല്‍, ഐ ജി ശ്രീജിത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...