കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി; അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്‍റർ എന്നിവയ്ക്കും ബാധകം

കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് മെയ് 27ന് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കോഴിക്കോട്ടെ അരീക്കാട് ചുഴലിക്കാറ്റിനിടെ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ തകർന്നു. ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു.

Leave a Reply

spot_img

Related articles

കൊവിഡ് ; പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം: വീണാ ജോർജ്

പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ...

മട്ടന്നൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവംകടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്ബത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ്...

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ വൈദ്യുതി ബില്ലില്‍ ഇന്ധന സർചാർജ് കുറയും.

പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.പ്രതിമാസ ദ്വൈമാസം...

ശക്തമായ മഴയെ തുടർന്നുണ്ടായി കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്. വൈകിട്ട് 4:30ഓടെയാണ് അപകടം മരം വീണതിനെ തുടർന്ന്...