സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നു. പരിശീലന ചെലവ് സർക്കാർ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ജൂൺ 14 ന് മുമ്പായി മത്സ്യഭവനുകളിൽ സമർപ്പിക്കണം.
ബിരുദ തലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. സിവിൽ സർവ്വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് പരിശീലനം നടത്തുന്നത്. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുളളു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ വഴിയാണ് പരിശീലനം നൽകുക. സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു പഠിക്കുവാൻ സന്നദ്ധരായിരിക്കണം.
