ഡോ. സിസാ തോമസിന് വിരമിക്കല്‍ ആനുകൂല്യം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഡോ. സിസാ തോമസിന് വിരമിക്കല്‍ ആനുകൂല്യം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇന്നുമുതല്‍ രണ്ടാഴ്ചക്കകം മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് നിര്‍ദേശം. രണ്ടുവര്‍ഷമായി സിസാ തോമസ് വിരമിച്ചിട്ടെന്നും ആ സ്ഥാനത്ത് നമ്മളെത്തന്നെ സങ്കല്‍പിച്ചുനോക്കിയാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ച് വിധിക്ക് ശേഷം നിരീക്ഷിച്ചു.

വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ സിസാ തോമസ് നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന് വീണ്ടും നേരത്തെ സര്‍ക്കാറിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്താണ് അന്വേഷിക്കുന്നതെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ് സിസാ തോമസിനോട് സര്‍ക്കാറിന് ഇത്രവിരോധമെന്നും ഡിവിഷന്‍ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...