റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി

ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ,600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചു എന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.

പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ല. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക്‌ ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേട് പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നത് നിത്യ സംഭവങ്ങളാണ്.

വീടുകളിൽ നിന്ന് സ്റ്റേഷനിലേയ്‌ക്കും പോകാൻ വാഹനം ഉപയോഗിക്കുന്നവരുണ്ട്. എറണാകുളം, തൃപ്പൂണിത്തുറ, തൃശൂർ, തിരുവനന്തപുരം പോലെ മേജർ സ്റ്റേഷനുകളിൽ നിന്ന് ഓഫീസിലേയ്ക്ക് പോകാൻ കമ്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. ട്രെയിൻ ടിക്കറ്റ് കൂടാതെ അവർക്ക് പ്രതിമാസം 1200 രൂപ എന്ന ഭീമമായ തുക ഇപ്പോൾ പാർക്കിംഗിന് വേണ്ടി മാത്രം നീക്കിവെയ്ക്കേണ്ടി വരുന്നു. വലിയ ഒരു സാമ്പത്തിക ബാധ്യതയാണ് റെയിൽവേ യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

പാർക്കിംഗ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാരനും വാഹന സീസൺ നൽകുന്നില്ല. കരാർ ജീവനക്കാരന് തോന്നുന്ന പോലെയാണ് ഇവിടെ കാര്യങ്ങൾ. 8 മണിക്കൂറിൽ താഴെ പാർക്ക് ചെയ്യുന്നവർക്കാണ് ചില സ്ഥലങ്ങളിൽ സീസൺ കൊടുക്കുന്നുള്ളു. എട്ടുമണിക്കൂറിൽ മടങ്ങിയെത്തുക സാധാരണ തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എല്ലാവർക്കും സീസൺ നൽകണമെന്ന് കരാറിലില്ലെന്നാണ് ജീവനക്കാർ അവകാശപ്പെടുന്നത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...