ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തുള്ള ഈ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയോടെയാണ് ഇയാള്‍ എത്തിയത്. ക്ഷേത്രത്തിലെത്തി തേങ്ങയുടച്ച്‌ തൊഴുത് പുറത്തിറങ്ങിയ പോറ്റിയെ സുഹൃത്തുക്കള്‍ ശരണംവിളികളോടെ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. നേരത്തെ പന്ത്രണ്ട് വര്‍ഷത്തിലേറെ ഈ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികൂടിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി.

കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിയത്. വിവിധ പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി 20 ദിവസത്തെ ഇളവാണ് കോടതി ഇയാള്‍ക്ക് അനുവദിച്ചിരുന്നത്. സുഹൃത്തായ രമേഷ് റാവുവിന്റെ വീട്ടില്‍ പൂജ നടത്തുന്നതിനടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോറ്റി കോടതിയെ സമീപിച്ച്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയെടുത്തത്. ഈ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പോറ്റി ബെംഗളൂരുവിലേക്ക് എത്തിയതും സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചതും.അതേസമയം, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ സ്വീകരണവുമായി ക്ഷേത്ര ഭരണസമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...