പുൽപള്ളി താഴെയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ശവപ്പെട്ടിക്കട കഴിഞ്ഞ രാത്രിയുണ്ടായ അഗ്നിബാധയിൽ ചാമ്പലായി. മൂന്നുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലുണ്ടായിരുന്ന നൂറിലധികം ശവപ്പെട്ടികൾ, മറ്റ് ഫർണിച്ചറുകൾ, ഫ്രീസറുകൾ, ഫ്രിജ്, ജനറേറ്റർ, പണി ആയുധങ്ങൾ, ഫർണിച്ചർ നിർമാണത്തിനു കരുതിയ മര ഉരുപ്പടികൾ, അനുബന്ധ സാമഗ്രികൾ എന്നിവയെല്ലാം നശിച്ചു.പുത്തൻപുരയ്ക്കൽ സജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പൂർണമായി നശിച്ചത്. കെട്ടിടത്തിൽ തീ പടരുന്നതുകണ്ട് ഓടിയെത്തിയവരാണ് സജിയെയും പരിസരത്ത് കച്ചവടം നടത്തുന്നവരെയും വിളിച്ചുവരുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടരമണിക്കൂറിനുശേഷമാണ് ബത്തേരിയിൽനിന്നു 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്.തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.

