വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സി.പി.എമ്മിനെ രാഷ്ട്രീയമായും സാമ്പത്തികമായും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഇ.പി. ജയരാജൻ്റെ കുടുംബത്തിനും റിസോർട്ടിനുമെതിരെ പുതിയ ആരോപണം ഉയർന്നത്.ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ശ്യാംജിത്തും റിപ്പോർട്ടർ ടിവിയും 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം.
ഇ.പി. ജയരാജൻ്റെ സഹോദരിയുടെ മകനായ ശ്യാംജിത്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. കർത്തയുടെ ഒൻപത് കോടി രൂപ വൈദേകം റിസോർട്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഈ ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. പിന്നീട് ഈ പോസ്റ്റ് അദ്ദേഹം പിൻവലിച്ചെങ്കിലും, ഇതേ ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ വീണ്ടും ആവർത്തിച്ച് പറയുകയായിരുന്നു.ശ്യാംജിത്ത് തുടർച്ചയായി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ്, സ്വന്തം മരുമകനാണെങ്കിൽ കൂടിയും നിയമനടപടിയുമായി ഇ.പി. ജയരാജൻ മുന്നോട്ടുപോയതും വക്കീൽ നോട്ടീസ് അയച്ചതും. വാർത്ത എക്സ്ക്ലൂസീവ് വാർത്തയാക്കി അവതരിപ്പിച്ചതിനാണ് റിപ്പോർട്ടർ ടിവിക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചത്

Leave a Reply

spot_img

Related articles

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു.കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി...

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി എം.വി. ഗോവിന്ദൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10 ന്

കോട്ടയം ടൗണിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10 ന് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന...

ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രപ്പോലീത്ത കെസിസി പ്രസിഡൻ്റ്

സഭകളുടെയും, ക്രൈസ്തവ സംഘടനകളുടെയും ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) സംസ്ഥാന പ്രസിഡന്റായി ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ ശാസ്താംകോട്ടയിൽ...