സഭകളുടെയും, ക്രൈസ്തവ സംഘടനകളുടെയും ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) സംസ്ഥാന പ്രസിഡന്റായി ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയെ ശാസ്താംകോട്ടയിൽ (കൊല്ലം) നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഡോ. പ്രകാശ് പി. തോമസും അസോസിയേറ്റ് സെക്രട്ടറിയായി റവ. എ.ആർ. നോബിലും തുടരുന്നതോടൊപ്പം, സീനിയർ വൈസ് പ്രസിഡന്റായി ഡോ. ഏബ്രഹാം മാർ സെറാഫിമും വൈസ് പ്രസിഡന്റുമാരായി ബിഷപ്പ് ജോസ് ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ്, സിസ്റ്റർ ജസീന പി. ജോസഫ്, ഒലിവിയ അന്ന എലിസബത്ത് ചാണ്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ട്രഷററായി റവ. ഡോ. ടി.ഐ. ജെയ്ൻസും മാനേജിംഗ് എഡിറ്ററായി ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിലും മറ്റ് ഭാരവാഹികളായി ചുമതലയേറ്റു.

