ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത് ജിജോയുടെ മരണ വാര്‍ത്ത. ഇനി ജിജോ ഇല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയമെടുത്തു.മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്നതിനപ്പുറം, ജിജോ എന്റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും എനിക്ക് അത്രയേറെ ആത്മബന്ധമുണ്ട്. കഴിഞ്ഞ ദിവസവും ഞങ്ങള്‍ കാണുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.

എം.എല്‍.എയായിരുന്ന കാലത്തും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുമെല്ലാം വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം ഞാന്‍ ജിജോയുമായി ആശയവിനിമയം നടത്തുന്നത് പതിവായിരുന്നു. നിയമസഭാ സമ്മേളന നാളുകളില്‍ അത് എന്റെ ഹോംവര്‍ക്കിന്റെ ഭാഗം കൂടിയായിരുന്നു. അത്രമേല്‍ അടുത്ത വ്യക്തിബന്ധമുള്ള പ്രിയസുഹൃത്തിന്റെ വേര്‍പാട് എന്നെ വല്ലാതെ ഉലയ്ക്കുന്നു, വേദനിപ്പിക്കുന്നു.പത്രപ്രവര്‍ത്തന രംഗത്ത് ജിജോ പുലര്‍ത്തിയ മികവും നിലവാരവും രാജ്യം അംഗീകരിച്ചതാണ്. 2015-ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിരവധി വാര്‍ത്തകളാണ് ജിജോ പുറത്തുകൊണ്ടുവന്നത്.’ജിജോ ജോണ്‍ പുത്തേഴത്ത്’ എന്ന ബൈലൈന്‍ ഇനിയുണ്ടാകുകയില്ലെന്ന യാഥാര്‍ത്ഥ്യം വേദനയോടെ തിരിച്ചറിയുന്നു. പക്ഷേ, ആ പേര് എന്റെ മനസില്‍ എന്നുമുണ്ടാകും. അത് ജിജോ എഴുതിയ വാര്‍ത്തകളുടെ പേരില്‍ മാത്രമല്ല, അത്രമാത്രം ദൃഢമായ ഒരു സൗഹൃദത്തിന്റെ കൂടി ഭാഗമാണത്. പ്രിയപ്പെട്ട ജിജോയ്ക്ക് വിട.

Leave a Reply

spot_img

Related articles

’80s’ ട്രെൻഡ് വൈറലായി; നേതാക്കളും ചലചിത്ര താരങ്ങളും ട്രെൻഡിനൊപ്പം ചേർന്ന് സമൂഹ മാധ്യമങ്ങളിൽ

ഇൻസ്റ്റാഗ്രാം റീലുകള്‍, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെല്ലാം എണ്‍പതുകളിലെ വിന്റേജ് സംസ്കാരവും ഫാഷൻ രീതികളും പുതിയ രൂപത്തില്‍ വൻ തരംഗമായി പടരുന്നു.80കളിലെ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...

ഇ.ഡി അന്വേഷണത്തിൽ പ്രകോപിതനായി പിണറായി വിജയൻ; ‘പുറത്തുനിൽക്കടോ’ എന്ന് മാധ്യമങ്ങളോട്

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ്...