ഇ.ഡി അന്വേഷണത്തിൽ പ്രകോപിതനായി പിണറായി വിജയൻ; ‘പുറത്തുനിൽക്കടോ’ എന്ന് മാധ്യമങ്ങളോട്

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ് അദ്ദേഹം ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയത്. “പുറത്തു നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ മകൾ ടി.വീണ വഴി സി.എം.ആർ.എൽ -എക്സാലോജിക്കൽ ഇടപാടിലൂടെ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അന്വേഷണത്തിന് ശുപാർശ ചെയ്തും ഇ.ഡി കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം. വീണയുടെ ഭർത്താവായ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പെടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്. സി.എം.ആർ.എല്ലും വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ പി.എം.എൽ.എ പ്രകാരമാണ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) ഇ.ഡി അന്വേഷണം നടത്തിയത്.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...