യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്തിട്ട് കെട്ടി, കൈകള്‍ വിലങ്ങിട്ട് നാടുകടത്തി

യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കെട്ടി, കൈകള്‍ വിലങ്ങിട്ട് നാടുകടത്തി.ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യൻ വിദ്യാർഥിയെ അധികാരികള്‍ കൈകള്‍ വിലങ്ങിട്ട് തറയില്‍ പിടിച്ചുവെക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാല്‍ ജെയിൻ പങ്കുവെച്ച വിഡിയോയില്‍, അധികാരികള്‍ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാല്‍മുട്ടുകള്‍ വിദ്യാർഥിയുടെ പുറകില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു. അവർ വിദ്യാർഥിയുടെ കാലുകളും കൈകളും കെട്ടിയിട്ടിരുന്നു.

ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു. ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇന്ത്യൻ പൗരന് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തങ്ങള്‍ കണ്ടതായി എംബസി അറിയിച്ചു. ‘ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്.’ എംബസി പറഞ്ഞു.

Leave a Reply

spot_img

Related articles

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് ട്രംപ്

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മുൻ മാസം ഒപ്പുവെച്ച ബിൽ പ്രകാരം പ്രാബല്യത്തിൽ...

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം .റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകള്‍ സൗദി തകര്‍ത്തു.റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ്...

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.71 കാരനായ മാര്‍പാപ്പയുടെ...

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....