ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കും

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) എൻജിനിയറിംഗ് വിത്ത് പൈത്തൺ എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 23 മുതൽ ജൂലൈ 10 വരെയാണ് പരിപാടി നടക്കുന്നത്.
സ്വതന്ത്ര ‌സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്റെ പരിശീലനം വൈകുന്നേരം 6 മുതൽ 8 മണി വരെയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്.
2,500 രൂപയാണ് രജിസ്ട്രേഷൻ ഫീ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ്: https://icfoss.in/event-details/211 . ഫോൺ: +91 7356610110 | +91 471 2413012/13/14 | +91 9400225962.

Leave a Reply

spot_img

Related articles

’80s’ ട്രെൻഡ് വൈറലായി; നേതാക്കളും ചലചിത്ര താരങ്ങളും ട്രെൻഡിനൊപ്പം ചേർന്ന് സമൂഹ മാധ്യമങ്ങളിൽ

ഇൻസ്റ്റാഗ്രാം റീലുകള്‍, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെല്ലാം എണ്‍പതുകളിലെ വിന്റേജ് സംസ്കാരവും ഫാഷൻ രീതികളും പുതിയ രൂപത്തില്‍ വൻ തരംഗമായി പടരുന്നു.80കളിലെ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി...

ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത്...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...