പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025: അപേക്ഷ ക്ഷണിച്ചു.രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025 ന് അപേക്ഷ ക്ഷണിച്ചു. മറ്റുള്ളവർക്കായി അസാധാരണ ധീരത പ്രകടിപ്പിച്ച, അസാധാരണ കഴിവുകളും മികച്ച നേട്ടങ്ങളുമുള്ള, സ്പോർട്സ്, സേഷ്യൽ സർവീസ്, സയൻസ് ആന്റ് ടെക്നോളജി, എൻവിയോൺമെന്റ്, ആർട്സ് ആൻഡ് കൾച്ചർ ആൻഡ് ഇന്നൊവേഷൻ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അപേക്ഷകൾ https://awards.gov.in പോർട്ടലിലൂടെ സമർപ്പിക്കാം. 5 വയസിന് മുകളിലുള്ള, 18 വയസിൽ കവിയാത്ത (2025 ജൂലൈ 31 വരെ) ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതുമായ ഏതൊരു കുട്ടിക്കും അവാർഡിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോമുകൾ ജൂലൈ 31 നകം സമർപ്പിക്കണം.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...