കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കന്‍ ഫാമുകള്‍ തുടങ്ങാന്‍ അവസരം. സ്വന്തമായി ബ്രോയിലര്‍ ഫാം ഷെഡ് ഉള്ളവര്‍ക്കും ബ്രോയിലര്‍ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും അംഗമാകാം.ഫാമുകളില്‍ 1000 മുതല്‍ 10,000 കോഴികളെ വളര്‍ത്താനുള്ള സ്ഥല സൗകര്യം ഉറപ്പാക്കണം. മികച്ചരീതിയില്‍ പരിപാലനം നടത്തിവരുന്നവര്‍ക്ക് 40 ദിവസം കൂടുമ്പോള്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ  വരുമാനത്തിനാണ് സാധ്യത. ജില്ലയില്‍ നിലവില്‍ 36 ഫാമുകളുണ്ട്.  കഴിഞ്ഞ വര്‍ഷം 1.1 കോടി രൂപയാണ് കുടുംബശ്രീ വനിതകള്‍ക്ക് വളര്‍ത്തുകൂലിയിനത്തില്‍ ലഭിച്ചത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍  കമ്പനി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നല്‍കും. വളര്‍ച്ചയെത്തി 45 ദിവസത്തിനുള്ളില്‍ കമ്പനി  കുടുംബശ്രീയുടെ ഔട്ട്ലെറ്റുകള്‍ വഴി ഇറച്ചികോഴി വിപണനംനടത്തും. ഫാമുകള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസുകള്‍ വഴി അപേക്ഷിക്കാം. കുടുംബശ്രീയില്‍ നിന്ന് ഒന്നരലക്ഷം രൂപവരെ ലോണ്‍ അനുവദിക്കും.

Leave a Reply

spot_img

Related articles

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.ജയിലിൽനിന്ന് ഇറങ്ങിയ ശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്‌തു....

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...