ഉഷ്ണ തരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ

ഉഷ്ണ തരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ.ഉയർന്ന താപനില അൻപത് ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ താപനില, 49.4 ഡിഗ്രിസെൽഷ്യസിലെത്തി.കിഴക്കൻ രാജസ്ഥാൻ, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറൻ രാജസ്ഥാനിലായിരുന്നു. ഡൽഹി സഫ്‌ദർജംഗിൽ ഏറ്റവും ഉയർന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എന്നാൽ ഉയർന്ന ഈർപ്പവും ചൂട് കാറ്റും കാരണം താപനില 51 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് അനുഭവപ്പെടുന്നത്.ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. സൂര്യാഘാതമേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല.11 മണിക്കും 3 മണിക്കുമിടയിൽ പരമാവധി പുറത്തിറങ്ങാതെ സൂക്ഷിക്കാനാണ് മുന്നറിയിപ്പ്.ഉത്തർപ്രദേശിൽ സ്‌കൂളുകളിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ 30 വരെ അവധി നൽകി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...