ജെ എസ് കെ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ജെ എസ് കെ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.പേരുമാറ്റം നിര്‍ദേശിച്ചതിന്റെ കാരണം സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് ആവശ്യം. നാളെ മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലില്‍ വ്യക്തത തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പേരുമാറ്റം നിര്‍ദേശിച്ചത് എന്ത് കാരണത്താലാണ് എന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് ആവശ്യം. നിലവില്‍ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...