ട്രെയിനിൽ നിന്നും മൊബൈൽ മോഷണം : അസം സ്വദേശി പിടിയിൽ

ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ 20 വയസുകാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിലായി. അസം സ്വദേശിയായ അമിനുൾ ഇസ്ലാമിനെയാണ് ചെങ്ങന്നൂർ ആർപിഎഫിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇന്ന് രാവിലെ ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്.ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പരശു എക്സ്പ്രസ്സിലേക്ക് ഇയാൾ ഓടി കയറുകയായിരുന്നു.ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് എസ്.ഐ ജോസ് കെ ഐ,ആർപിഎഫ് എഎസ്.ഐ ഗിരികുമാർ,ആർപിഎഫ് എച്സി ദിലീപ് കുമാർ,ആർപിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടയത്ത് എത്തിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി.ജോസഫ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ട്രെയിനുകൾ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയിൽ ഇയാൾ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...