ഫിഫ ക്ലബ്ബ് ലോകകപ്പ്; ഇന്റർ മിയാമിയെ തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ ക്വാർട്ടർ ഫൈനലില്‍

2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ഇന്റർ മിയാമിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ക്വാർട്ടർ ഫൈനലിലേക്ക്.മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയില്‍ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകള്‍ (6′, 39′) നേടി. വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരുമായി മികച്ച ഏകോപനവും മുന്നേറ്റവും നെവസ് കാഴ്ചവെച്ചു.44-ാം മിനിറ്റില്‍ ടോമാസ് അവിലസിന്റെ ഒരു ദയനീയമായ സെല്‍ഫ് ഗോള്‍ ഇന്റർ മിയാമിയുടെ ദുരിതം വർദ്ധിപ്പിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് (45+3′) അഷ്റഫ് ഹക്കിമി നാലാം ഗോളും നേടി പി.എസ്.ജിക്ക് മികച്ച ലീഡ് സമ്മാനിച്ചു.രണ്ടാം പകുതിയില്‍ ഇന്റർ മയാമി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ലയണല്‍ മെസ്സിയുടെ ഇന്റർ മിയാമിക്ക് പിഎസ്ജിയുടെ മികവിനൊപ്പം പിടിച്ചു നില്‍ക്കാൻ ആയില്ല. ആകെ ഇന്റർ മയാമിയുടെ ഭാഗത്ത് നിന്ന് വന്ന രണ്ട് നല്ല ഗോള്‍ ശ്രമങ്ങളും മെസ്സിയില്‍ നിന്ന് തന്നെ ആയിരുന്നു.ഈ ഉജ്ജ്വല വിജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ബയേണോ ഫ്ലമെംഗോയോ ആകും പിഎസ്ജിയുടെ അടുത്ത എതിരാളികള്‍.

Leave a Reply

spot_img

Related articles

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...

റോഡ്രി ടൂർണമെന്റിന്റെ താരം, ഉനായി സിമോണിന് ഗോൾഡൻ ഗ്ലൗ

ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ഗോൾഡൻ...

ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ്...