സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ സ്കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ

സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച്‌ സ്കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ. ഏതാനും ദിവസം മുമ്ബ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം അംഗീകരിച്ച മാസ്റ്റർ പ്ലാനിലാണ് വിവാദങ്ങളെ തള്ളി, വിവിധ വ്യായാമങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കാൻ നിർദേശിക്കുന്നത്.എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമുറപ്പാക്കി പൊതുപരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. എയ്റോബിക് പരിശീലനം, ആരോഗ്യബോധവത്കരണ പരിപാടികള്‍, ചടുല ചലനങ്ങളുള്ള കലാരൂപങ്ങളുടെ പരിശീലനം, സൈക്ലിങ് പരിശീലനം, ഓരോ നാട്ടിലെയും തനത് കായിക രൂപങ്ങളെ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിർദേശം.സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായാണ് സൂംബ നൃത്തം അരങ്ങേറിയതെങ്കില്‍ ഒരു വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള മാർഗരേഖയിലാണ് വ്യായാമ പരിശീലനം സംബന്ധിച്ച പ്രത്യേക ഭാഗം ഉള്‍പ്പെടുത്തിയത്.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...