ഉപകരണ ക്ഷാമത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ന് അന്വേഷണം ആരംഭിക്കും.ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ബി.പത്മകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡോ.എസ്.ഗോമതി, ഡോ.എ.രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഡോക്ടറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നാലംഗ സമിതിക്ക് സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്.

