തിരുവാതുക്കലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷിനെ (പൊന്നാച്ചൻ 36) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സനുഷിൻ്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ചാന്നാനിക്കാട് വിജി സാറ്റ് വിഷൻ കേബിൾ ടിവി നടത്തുകയായിരുന്നു.കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Leave a Reply

spot_img

Related articles

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ.സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ...

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍

സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി...

ഓപ്പറേഷൻ തണ്ടർ: ചങ്ങനാശ്ശേരിയിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

എക്സൈസിന്റെ വിപുലമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ചങ്ങനാശ്ശേരി വലിയകുളം ഭാഗത്തുനിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ്...