വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന

പാലാ ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ ഇയാളുടെ വീട്ടിലെത്തി ഭീഷണി മുഴക്കി എന്നും വിഷ്ണുവിനെ മർദ്ദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിഷ്ണുവിൻറെ ഭാര്യയെ അവിടെയെത്തി അവഹേളിക്കും എന്ന് ഈ സംഘം ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.വിഷ്ണുവിനൊപ്പം ജീവനൊടുക്കിയ ഭാര്യ രശ്മി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്‌സിംഗ് സുപ്രണ്ട് ആണ്.

കെട്ടിട നിർമ്മാണ കരാറുകാരൻ ആയിരുന്ന വിഷ്ണു കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു. ബ്ലേഡ് മാഫിയ സംഘങ്ങളുടെ കെണിയിൽ പെട്ട പോയ ഇയാൾ നിരന്തരമായ ഭീഷണിക്കും വിധേയനായിരുന്നു. ചെറുകിട കരാറുകൾ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുൻപോട്ട് പോകവെയാണ് കടുത്തുരുത്തി സംഘം സമ്മർദ്ദം ശക്തമാക്കിയതും ഭീഷണി മുഴക്കിയതും മർദ്ദിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

പാലാ രാമപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയിൽ വിഷ്ണു പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊതുപ്രവർത്തനങ്ങൾക്ക് ഇടവേള നൽകി ബിസിനസ് തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ യുവാവ്.

Leave a Reply

spot_img

Related articles

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ

സർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗം നാളെ.സർക്കാർ രൂപവത്കരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് യുഡിഎഫ് യോഗം...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെലോ...

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍

സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി...

ഓപ്പറേഷൻ തണ്ടർ: ചങ്ങനാശ്ശേരിയിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

എക്സൈസിന്റെ വിപുലമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറി'ന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ചങ്ങനാശ്ശേരി വലിയകുളം ഭാഗത്തുനിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ്...