എസ്‌എഫ്‌ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി നല്‍കി

കോഴിക്കോട് നടക്കുന്ന എസ്‌എഫ്‌ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്ബസിലെ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കാണ് ഹെഡ്മാസ്റ്റർ അവധി നല്‍കിയത്. എസ്‌എഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് അവധി നല്‍കിയെന്നാണ് മുതിർന്ന അധ്യാപകന്‍റെ വിശദീകരണം.

മുൻപ്, കെഎസ്‌യു സമരത്തിന് അവധി നല്‍കാത്തതില്‍ പ്രതിഷേധ മുണ്ടായിരുന്നു. അന്ന് പൊലീസിന്‍റെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നും ഹെഡ്മാസ്റ്റർ പറയുന്നു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....