15 വർഷത്തെ കാത്തിരിപ്പ്; മലബാർ ഡിസ്റ്റിലറീസില്‍ ‘ജവാൻ’ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു

15 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറീസില്‍ ‘ജവാൻ’ മദ്യത്തിന്റെ ഉത്പാദനം തുടങ്ങുന്നു. ബ്ലെൻഡിങ് ആൻഡ് ബോട്ലിങ് പ്ലാന്റ് നിർമാണോദ്ഘാടനം ഏഴിനു രാവിലെ 11.30-ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.2024 ജൂലായിലാണ് മലബാർ ഡിസ്റ്റിലറീസില്‍ ജവാൻ മദ്യോത്പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാർച്ചില്‍ സാങ്കേതികാനുമതിയും ലഭിച്ചു.അഞ്ചു ലൈൻ ബോട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.മൂന്ന് പൂർണ ഓട്ടോമാറ്റിക് ബോട്ലിങ് ലൈനില്‍ ദിവസേന 12,500 കെയ്സ് വരെ മാത്രം മദ്യോത്പാദനമാണ് പുതിയ പദ്ധതിയിലുള്ളത്.ഇതിനായി പരമാവധി 25,000 ലിറ്റർ വെള്ളമാണ് കണക്കാക്കുന്നത്.

ഇരു ഭാഗത്തുനിന്നുമുള്ള പുഴകളില്‍നിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോൻപാറയിലെ കമ്പനി പരിസരത്തെ സംഭരണിയില്‍ എത്തിച്ച്‌ ശുദ്ധീകരിക്കാനുള്ള സമാന്തരപദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുമുണ്ട്.2009 ജൂണിലാണ് ഷുഗർ ഫാക്ടറിയുടെ മേനോൻപാറയിലെ സ്ഥലത്ത് മലബാർ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. ബിവറേജസ് കോർപ്പറേഷന് കീഴില്‍ 10 ലൈൻ ബോട്ലിങ് പ്ലാന്റ് തുടങ്ങാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് 2018 ല്‍ ഒഴിവാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത്...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...

ഇ.ഡി അന്വേഷണത്തിൽ പ്രകോപിതനായി പിണറായി വിജയൻ; ‘പുറത്തുനിൽക്കടോ’ എന്ന് മാധ്യമങ്ങളോട്

ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകോപിതനായി പ്രതികരിച്ചു. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടയിലാണ്...

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...