ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍ ട്രംപിനെ എങ്ങനെ സ്വാധീനിക്കാമെന്നും അദ്ദേഹത്തിന് അനുയോജ്യമായ രീതിയില്‍ സന്ദേശങ്ങള്‍ എങ്ങനെ രൂപപ്പെടുത്താമെന്നും വ്യക്തമാക്കാന്‍ ഈ വിദഗ്ധര്‍ ഇറാനിയന്‍ പ്രതിനിധികളെ സഹായിച്ചതായാണ് വിവരം.മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇസ്ലാമാബാദില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യവട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് മനഃശാസ്ത്രജ്ഞരുടെയും മറ്റ് ബിഹേവിയറല്‍ വിദഗ്ദ്ധരുടെയും സഹായം ഇറാന്‍ ഔദ്യോഗികമായി തേടാന്‍ തുടങ്ങിയത്.ട്രംപിന്റെ പെരുമാറ്റരീതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച വിദഗ്ധര്‍, ചര്‍ച്ചകള്‍ക്കിടയില്‍ ട്രംപിന്റെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങള്‍ ഉണ്ടാകാന്‍ തക്കവണ്ണം തന്ത്രപരമായി സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഇറാന്‍ ചര്‍ച്ചാസംഘത്തെ സഹായിച്ചു.മനഃശാസ്ത്രപരമായ ഈ തന്ത്രം വലിയ രീതിയില്‍ ഫലം കണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഈ ആശയവിനിമയ ശൈലി നടപ്പിലാക്കിയതിന് ശേഷം ഇറാനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളോട് ട്രംപ് കൂടുതല്‍ അനുകൂലമായ രീതിയില്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

spot_img

Related articles

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി

കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ്...

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനം : 111 മരണം

കൊളംബിയയിലെ ചോക്കോ പ്രവിശ്യയിലുണ്ടായ റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 111 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങളും...

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...