തൻ്റെ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ.തൻ്റെ മരണശേഷമേ പ്രഖ്യാപനമുണ്ടൂവെന്ന് ദലൈലാമ അറിയിച്ചു.തന്റെ 90-ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ദലൈലാമ അറിയിച്ചിരുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിൻ്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായിരുന്നു ദലൈലാമ പിൻഗാമിയെ ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്ന് അറിയിച്ചത്. 15-ാമത്തെ ദലൈലാമയെ കാത്ത് ധരംശാലയിലെ മക്ലിയോഡ്‌ഗഞ്ചിൽ പതിനായിരങ്ങളാണ് എത്തിയിരുന്നത്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നായിരുന്നു ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കുന്നില്ലെന്ന് ദലൈലാമ വ്യക്തമാക്കിക്കഴിഞ്ഞു. പിൻഗാമിയെ പ്രഖ്യാപിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്ന് ദലൈലാമ പറഞ്ഞു. തന്റെ ട്രസ്റ്റിന് മാത്രമേ അതിന് അവകാശമുള്ളുവെന്നും ദലൈലാമ വ്യക്തമാക്കി.

