ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളത്തിനു നിരോധനം

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളത്തിനു നിരോധനം.ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് ഉപദേശക സമിതികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കി ദേവസ്വം കമ്മിഷണർ ഇൻചാർജ് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇതുള്ളത്.ശാസ്ത്രീയ പരിവേഷമില്ലെങ്കിലും ഉത്സവങ്ങൾ, സ്വീകരണങ്ങൾ,, ഘോഷയാത്രകൾ എന്നിവയിൽ ശിങ്കാരിമേളം വ്യാപകമായി അവതരിപ്പിക്കാറുണ്ട്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും പല രീതിയിൽ അണി നിരന്നും ചുവടുകൾ വച്ചും കാണികളെ രസിപ്പിക്കുന്ന ശിങ്കാരിമേളത്തിന് ആസ്വാദകരുണ്ട്. എന്നാൽ ശിങ്കാരിമേളം, ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കുന്നതായി ഉത്തരവിൽ പറയുന്നു.ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ യെന്ന നിർദേശവും ഉത്തരവിലുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർഥനാഗീതങ്ങൾ ആലപിക്കാൻ പാടില്ല. ചില ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ബന്ധമുള്ള ഗാനങ്ങൾ പാടിയത് പരാതികൾക്കിട യാക്കിയിരുന്നു.

കലാപരിപാടികളിൽ ക്ഷേത്രകലകൾ മാത്രമേ പാടുള്ളു. ഹിന്ദു മത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായി ഏതെങ്കിലും വിധത്തിലുള്ള കലാപരിപാടികൾ അവതരിപ്പിക്കില്ലെന്നു ക്ഷേത്ര ഉപദേശക സമിതികൾ ഇനി 200 രൂപയുടെ മുദ്രപ്പത്രത്തിൽ ബോണ്ട് നൽകണം. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, അഡ്മി നിസ്ട്രേറ്റീവ് ഓഫിസർ, സബ് ഗ്രൂപ്പ് ഓഫിസർ എന്നിവർ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...

ശബരിമല സ്വർണക്കൊള്ള; 2019-ലെ വീഴ്ചകൾ മറയ്ക്കാൻ സ്വർണപ്പാളി കൈമാറി, നിർണായക കണ്ടെത്തലുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഇടതുപക്ഷ ഭരണസമിതിയെക്കൂടി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നിർണായക റിപ്പോർട്ട്.2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...