മെഡിക്കൽ കോളേജ് അപകടം; ജില്ലാ കളക്ടർ അന്വേഷിക്കും, വീണാ ജോർജ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രക്ഷാപ്രവർത്തനം ഒട്ടുംവൈകിയിട്ടില്ല.
തകർന്നു വീണത് കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. ബ്ലോക്കാണ് അപകടത്തിനിടയാക്കിയത്.
അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കുവാൻ ഇവിടെ പ്രയാസമായിരുന്നു. എങ്കിലും എത്രയും വേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു . 2013ൽ ബലക്ഷയം കാട്ടി എക്സി.എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പുതിയ ബിൽഡിംഗ് പണിയുവാൻ തുടങ്ങിയത് എന്ന് മന്ത്രി പറഞ്ഞു. രോഗികളെ നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് സൂപ്രണ്ട് ഡോ. ജയകുമാർ പറഞ്ഞു.ഇന്നു രാത്രി തന്നെ പുതിയ കെട്ടിടത്തിലേക്ക് വാർഡ് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...