അമൃതുകുളങ്ങര ശ്രീ കൃഷ്ണ‌സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം

കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണ‌സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്റിന് തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് രാത്രിയിലും പ്രശ്നങ്ങളുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. ഇവർ പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...