കാൽ വഴുതി കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൈവരിയിൽ ഇരിക്കവെ കാൽ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കല്ലിയൂർ കാക്കാമൂല വാറുവിള വീട്ടിൽ സതീശൻ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കിണറിൻ്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവൈയാണ് അപകടമുണ്ടായത്. ഏകദേശം 50 അടിയോളം താഴ്ചയുള്ള കിണറിലാണ് സതീശൻ വീണത്. ഉടൻ തന്നെ വിഴിഞ്ഞം യൂണിറ്റിലെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെ കിണറിലിറങ്ങി സതീശനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...