മകൾക്ക് ഇൻസുലിൻ വാങ്ങാൻ പണമില്ല; FB ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി.യുപിയിലെ ലഖ്‌നൗവിൽ നിന്നുള്ള ഷഹബാസ് ഷക്കീൽ എന്ന യുവ വ്യവസായിയാണ് ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്‌തത്‌. ജീവനൊടുക്കുന്നതിന് മുമ്പ് ഇദ്ദേഹം കരഞ്ഞു കൊണ്ട് ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടിരുന്നു. കോടികളുടെ കടമുണ്ടെന്നും ഡയബെറ്റിക്‌സ് ഉള്ള മകൾക്ക് ഇൻസുലിൻ വാങ്ങാനുള്ള പണം പോലും തന്റെ കയ്യിൽ ഇല്ലെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മറ്റ് വ്യവസായികളോടും സെലിബ്രിറ്റികളോടും തന്നെ സഹായിക്കണമെന്നാണ് ലൈവിലൂടെ ഇദ്ദേഹം അഭ്യർഥിച്ചത്. കടബാധ്യതയുടെ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും.യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ...

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം.ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി.കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും...

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു

ലാൻഡ് ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു .അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. എ എൻ 32 ട്രാൻസ്പോർട്ട്...