ഫുട്‌ബോൾ കളിക്കിടെ തർക്കം; തെരുവിൽ യുവാക്കൾ ഏറ്റുമുട്ടി

ഫുട്‌ബോൾ കളിക്കിടെ ഉണ്ടായ തർക്കത്തിൽ തെരുവിൽ പരസ്‌പരം ഏറ്റുമുട്ടി യുവാക്കൾ. മൂവാറ്റുപുഴയിൽ പണിമുടക്ക് ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്‌ച രാത്രിയാണ് ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഫുട്ബോൾ കളിക്കാൻ എത്താമെന്ന് പറഞ്ഞവരിൽ ചിലർ എത്തിയിരുന്നില്ല. ഇതേതുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് ഫുട്ബോൾ കളിക്കുശേഷം വീട്ടിലേക്ക് പോയവരെ ഒരു വിഭാഗം ആളുകൾ തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉറവക്കുഴിയിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കമായി. തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കയ്യിലുണ്ടായിരുന്ന ഇടിവളയടക്കം ഉപയോഗിച്ച് പരസ്‌പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഹെൽമറ്റുകടളക്കം എടുത്ത് പരസ്പ‌രം ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും കയ്യാങ്കളിയുടെ ഭാഗമായി യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ വീട്ടുകാർ ഇടപെട്ടതോടെയാണ് കയ്യാങ്കളിയായതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...