തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉൽപ്പന്നം വിറ്റു, വ്യാപാരിക്ക് 15,519 രൂപ പിഴ

കൊച്ചി: വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ 64% ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നൽകി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയിൽ, വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.എറണാകും, മാലിപ്പുറം സ്വദേശി,
മനുവൽ വിൻസെന്റ്, 2023 ഫെബ്രുവരി മാസത്തിലാണ് MyG Future എന്ന സ്ഥാപനം പ്രസിദ്ധീകരിച്ച പരസ്യത്തെ തുടർന്ന് 10 ലിറ്റർ ബിരിയാണി പോട്ട് 64% വിലക്കുറവിൽ ₹1,199/- രൂപയ്ക്ക് വാങ്ങി. എന്നാൽ ലഭിച്ച ഇൻവോയിസ് പ്രകാരം യഥാർത്ഥ വില വെറും ₹1,890/- ആയിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.

തെറ്റായ വിലക്കുറവ് കാണിച്ച് പരസ്യം ചെയ്ത് ഉപഭോക്താവിനെ കബളിപ്പിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം 2019-ന്റെ സെക്ഷൻ 2(28) പരാമർശിക്കും പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആണെന്ന് ഡി.ബി ബിനു, അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ ഇനി പുറപ്പെടുവിക്കുന്നതിൽ നിന്നും എതിർകക്ഷി സ്ഥാപനത്തെ കമ്മീഷൻ വിലക്കി.കൂടാതെ, എതിർ കക്ഷി ഉപഭോക്താവിൽ നിന്ന് അധികമായി ഈടാക്കിയ തുകയായ 519/- രൂപ തിരികെ നൽകാനും, നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. ഈ വിധിന്ന്യായം, ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും വിപണിയിൽ നീതിയും വിശ്വാസവും നിലനിർത്തുന്നതിനും വളരെ ഗൗരവമുള്ള സന്ദേശമാണ് നൽകുന്നത്. യോഗ്യമായ തെളിവുകൾ ഉന്നയിച്ച ഉപഭോക്താവിന് നീതി ഉറപ്പാക്കിയത് ജാഗ്രതയോടെയും കരുതലോടെയുമുള്ള നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ഉത്തരവിൽ അഭിപ്രായപ്പെട്ടു.അഡ്വ. ഡെന്നിസൺ കോമത്ത് പരാതിക്കാരനു വേണ്ടി ഹാജരായി.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...