കേരള സർവകലാശാല വൈസ് ചാൻസലർ ഇന്ന് ഗവർണറെ കണ്ടേക്കും

കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടർ മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കണ്ടേക്കും.സർവ്വകലാശാലയിലെ ഭരണ സ്ംഭനാവസ്ഥ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. സർവകലാശാലയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതിനാൽ രണ്ടാഴ്‌ചയായി മോഹൻ കുന്നുമ്മലിന് യൂണിവേഴ്‌സിറ്റിയിലേക്ക് എത്താൻ കഴിയുന്നില്ല. ഇതിനിടെ ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് നൽകാൻ അനുമതി തേടി വൈസ് ചാൻസിലർ ഗവർണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. അഡ്‌മിൻ ആക്സസ് തനിക്ക് മാത്രമാക്കണമെന്ന വി സി യുടെ ആവശ്യം സ്വകാര്യ പ്രൊവൈഡർമാർ നിരസിച്ചതിന് പിന്നാലെയാണിത്. അടിയന്തിരഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ചാൻസലറുടെ നീക്കങ്ങൾ. ഈ ഫയൽ സംവിധാനം അട്ടിമറിക്കാനാണ് ചാൻസറുടെ നീക്കമെന്നാണ് ഇടത് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...