ഇന്ന് കർക്കിടകം ഒന്ന്; വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരൽ ഒരുക്കുന്ന മാസം

ഇന്ന് കർക്കിടകം ഒന്ന്.വിശ്വാസത്തിന്റയും, ജീവിതചര്യയുടെയും കൂടിചേരൽ ഒരുക്കുന്ന മലയാള മാസം. ഇനിയുള്ള മുപ്പതുനാള്‍ വീടുകളിലും, ക്ഷേത്രങ്ങളിലും രാമായണ ശീലുകള്‍ ഉയരും. തോരാതെ മഴ പെയ്യുന്ന കർക്കടകം മലയാളികള്‍ക്ക് പഞ്ഞകർക്കിടകവും, കള്ളക്കർക്കിടവുമാണ്. കർക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണമെന്ന് വിശ്വാസം.

നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്‌, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുമ്ബോള്‍ അക്കഥയിലൂടെ ഒപ്പം നടത്താൻ ഒരു കർക്കടകം കൂടി ഇന്ന് പിറന്നു.ശ്രീരാമ-ലക്ഷ്മണന്മാർ പിതാവ് ദശരഥനായി പിതൃതർപ്പണം ചെയ്തതെന്നു കരുതുന്ന കർക്കടക വാവുബലി ഇത്തവണ 24നാണ്. രാമായണ പാരായണം, വിശേഷാല്‍ പൂജകള്‍, രാമായണ പ്രശ്നോത്തരി തുടങ്ങി വിവിധ പരിപാടികള്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലുമായി ഈ മാസം സംഘടിപ്പിച്ചിട്ടുണ്ട്.കർക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്

അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യ പരിചരണത്തിനും കർക്കിടകത്തിലാണ് തുടക്കമിടുക. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും, ഉഴിച്ചിലിനും, പിഴിച്ചിലിനും പറ്റിയ കാലം. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച്‌, ഔഷധക്കഞ്ഞി കുടിച്ച്‌ ആരോഗ്യ സംരക്ഷണം. ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശ്‌സ്തമാണ്. മുക്കൂറ്റി, പുവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി എന്നിങ്ങനെയുള്ള ഔഷധ സസ്യങ്ങള്‍ ചേര്‍ത്താണ് കര്‍ക്കിടക കഞ്ഞി തയ്യാറാകുക. രോഗങ്ങളെ പ്രതിരോധിക്കാൻ മനസിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം.കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുണ്ട്. വറുതിയുടെ കാലം കടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിനായുള്ള കാത്തിരിപ്പ് കൂടിയാണ് മലയാളികള്‍ക്ക് കർക്കിടകം.കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...