86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാർ ജയിലുകളിൽ

ലോകമെമ്പാടുമുള്ള 86 രാജ്യങ്ങളിലായി 10,152 ഇന്ത്യൻ പൗരന്മാർ നിലവിൽ ജയിലുകളിൽ.ഏറ്റവും കൂടുതൽ പേർ സൗദി അറേബ്യയിലാണ്, 2633 ഇന്ത്യക്കാർ. യുഎഇ (2,518), നേപ്പാൾ (1,317) എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. തൃണമൂൽ കോണ്ഗ്രസ് (ടിഎംസി) നിയമസഭാംഗം സാകേത് ഗോഖലെയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ അടുത്തിടെ പാർലമെന്റിനെ അറിയിച്ച കണക്കാണിത്.ആകെ എട്ട് രാജ്യങ്ങളിലായി 49 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. കൂടുതൽപേരും കഴുമരംകാത്ത് ജയിലിൽ കഴിയുന്നത് ഗൾഫ് നാടുകളിലാണ്. ഇതിൽ യുഎഇയാണ് ഏറ്റവും മുന്നിൽ. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വസിക്കുന്ന യുഎഇയിൽ 25 പൗരന്മാരാണ് ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത്. തൊട്ടുപിന്നിൻ സൗദി അറേബ്യയാണ്. 11 ഇന്ത്യക്കാരാണ് ഇവിടെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നത്.

രാജ്യം തിരിച്ചുള്ള വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക

യുഎഇ : 25
സൗദി അറേബ്യ : 11
മലേഷ്യ : 6
കുവൈത്ത് : 3
ഇന്തോനേഷ്യ : 1
ഖത്തർ :1
യുഎസ്‌എ :1
യെമൻ : 1 (ഇന്ത്യൻ നഴ്സ് നിമിഷ പ്രിയ)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ഉൾപ്പെടെ വിദേശ കോടതികൾ ശിക്ഷിച്ച ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും വിദേശത്തുള്ള ഇന്ത്യന് മിഷനുകളും മറ്റ് നയതന്ത്ര ഓഫിസുകളും നല്കുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.2024 ൽ കുവൈത്തിലും സൗദി അറേബ്യയിലും മൂന്ന് ഇന്ത്യക്കാരെ വധിക്കുകയോ വധശിക്ഷയ്ക്ക് വിധിക്കുകയോ ചെയ്തപ്പോൾ സിംബാബ്വെയിൽ ഒരാളെ വധിച്ചു. 2023 ൽ കുവൈത്തിലും സൗദി അറേബ്യയിലും അഞ്ച് ഇന്ത്യക്കാരെയും മലേഷ്യയിൽ ഒരാളെയും വധിച്ചു. യുഎഇയിൽ ഈ വർഷം രണ്ട് ഇന്ത്യക്കാരെയും വധശിക്ഷയ്ക്ക് ഇരയാക്കി.

Leave a Reply

spot_img

Related articles

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള 'പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026' ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ...

പരീക്ഷാ രംഗത്ത് സമഗ്ര പരിഷ്കാരം: പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാർ

രാജ്യത്തെ പ്രവേശന, മത്സര പരീക്ഷാ രീതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൻ്റെ ഭാഗമായി സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടാസ്ക് ഫോഴ്സിന് രൂപം...

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...