വിറക് വെട്ടുകാരൻ്റെ മൊബൈൽ ഫോണുമായി കുരങ്ങ് കടന്നു

വിറക് വെട്ടുകാരൻ്റെ മൊബൈൽ ഫോണുമായി കുരങ്ങ് കടന്നു. തിരുവല്ല പെരിങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എസ്. സനിൽ കുമാരിയുടെ വീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.വിറക് വെട്ടാൻ എത്തിയ പെരിങ്ങര സ്വദേശി രമണന്റെ മൊബൈൽ ഫോണുമായാണ് കുരങ്ങ് കടന്നത്. വിറക് കീറുമ്പോൾ സമീപത്തായിവെച്ചിരുന്ന ഫോൺ കുരങ്ങൻ കൈക്കലാക്കുകയായിരുന്നു. ഫോൺ കൈയിലെടുത്ത കുരങ്ങൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതോടെ രമണൻ തിരിഞ്ഞു നോക്കി. ഇതോടെ ഫോണുമായി കുരങ്ങൻ സമീപ പുരയിടത്തിലേക്ക് ഓടി. തുടർന്ന് തെങ്ങിൽ പാതി കയറി ഇരിപ്പുറപ്പിച്ചു. പിന്നാലെ ഓടിയെത്തുന്ന രമണനെ കണ്ട് മൊബൈൽ ഫോൺ താഴെ ഉപേക്ഷിച്ച കുരങ്ങൻ തെങ്ങിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപെടുകയായിരുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...