വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.

Leave a Reply

spot_img

Related articles

അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം ശശി-രാധാമണി ദമ്പതികളുടെ മകൻ അഭിലാഷിന്റെ (31) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ആറര മുതൽ യുവാവിനെ...

വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ സിപിഎം; പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി, ചുമതല പി രാജീവിന്

പാർട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളെയും വ്യാജ വർത്തകളെയും നിയമപരമായി നേരിടുന്നതിനായി പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി സിപിഎം.സിപിഎം നേതാവും കേന്ദ്ര കമ്മറ്റി അംഗവുമായ പി....

കാലടി സര്‍വകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടി ചോദ്യം ചെയ്ത ഹർജി തിങ്കളാഴ്ച പരിഗണിക്കും

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി.തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.സ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും,...

കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പിണറായി വിജയൻ

കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സർവകലാശാലയിൽ പ്രതിഷേധിക്കുകയും, നിരാഹാര സമരം നടത്തുകയും ചെയ്യുന്ന വിദ്യാർത്ഥികളെ അദ്ദേഹം കണ്ടു.സമരവേദിയിൽ...