മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.വളാഞ്ചേരി നടക്കാവില്‍ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്ബ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ. ഫര്‍സീനയെ (35) യാണ് താമസിക്കുന്ന ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.ഇന്നലെ ഉച്ചയ്ക്കു ശേഷം ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ഡോക്ടര്‍ ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്തു.ഉടന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ളവര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിനെയും എച്ച്‌ ഒ ഡിയെയും വിവരം അറിയിച്ചു. തുടര്‍ന്ന് എച്ച്‌ ഒ ഡിയുടെ നിര്‍ദേശപ്രകാരം വകുപ്പിലെ ഓര്‍ത്തോഡിസ്റ്റ് മറ്റൊരു ജീവനക്കാരനേയും കൂട്ടി ഡോക്ടറുടെ താമസസ്ഥലത്തെത്തി അവര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. വരാമെന്ന് പറഞ്ഞ് ഡോക്ടര്‍ വാതില്‍ അകത്ത് നിന്ന് പൂട്ടി മരണപ്പെടുകയായിരുന്നു. മഞ്ചേരി പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച്‌ അകത്തുകടന്ന് ഉടന്‍ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോ. ഫര്‍സീന വിഷം കഴിച്ചതായും സൂചനയുണ്ട്. രണ്ട് മാസം മുമ്ബാണ് ഡോ. ഫര്‍സീന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മഞ്ചേരിയിലെത്തിയത്.

Leave a Reply

spot_img

Related articles

കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കാസർകോട് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു .കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി...

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ.ഡി. റെയ്ഡ്

വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം...

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി...

മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍...