ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി

ഡോ. വന്ദനദാസ് കൊലപാതക കേസിന്‍റെ വിചാരണ നടപടികള്‍ 25ലേക്ക് മാറ്റി.പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് നിലവില്‍ കൊല്ലം സെഷന്‍സ് കോടതി വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.നേരത്തെ കേസില്‍ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ബി.എ. ആളൂര്‍, പി.ജി. മനു എന്നിവര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് വിചാരണയും തടസപ്പെട്ടു. ഇതിന്‍റെ മറവില്‍ വിചാരണ നീട്ടി വയ്ക്കാന്‍ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി.തുടര്‍ന്ന് ജോണ്‍ എസ്. റാല്‍ഫ് പ്രതിഭാഗത്തിനായി ഹാജരാകുകയും വിചാരണ തുടരുകയും ചെയ്തിരുന്നു. എന്നാല്‍ 10നും 11നുമായി വച്ചിരുന്ന വിചാരണ ജോണ്‍ എസ്. റാല്‍ഫ് പിന്‍മാറിയതോടെ കോടതി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ച്‌ നിര്‍ത്തിവച്ചു.കഴിഞ്ഞ വീണ്ടും കേസ് പരിഗണിക്കാനിരിക്കെ പ്രതിഭാഗത്തിനായി പുതിയ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കേസ് മാറ്റിവയ്ക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....