സംസ്ഥാനപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേര്‍ക്ക് പരിക്ക്

സംസ്ഥാനപാതയില്‍ ഉദുവടിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡ്രൈവര്‍മാരുള്‍പ്പടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ഉദുവടി-ചിറങ്കോണം ഇറക്കത്തിലാണ് അപകടം.തൃശ്ശൂരില്‍നിന്ന് മണ്ണാര്‍ക്കാട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമലയില്‍നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അരുവേലിക്കല്‍ എന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് ഡ്രൈവര്‍ രാജന്‍ (46) തൃശ്ശൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ബസില്‍ തിരക്ക് കുറവായിരുന്നു.സ്വകാര്യബസില്‍ 15 പേര്‍മാത്രമാണുണ്ടായിരുന്നത്.മണ്ണുമാന്തി യന്ത്രവുമായി പോവുകയായിരുന്ന ലോറിയെ കെഎസ്ആര്‍ടിസി മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇറക്കമായിരുന്നതും ബസുകള്‍ക്ക് വേഗതയുണ്ടായിരുന്നതും അപകടത്തില്‍ കൂടുപതല്‍പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായി.പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, ചേലക്കര ഗവ.താലൂക്ക് ആശുപത്രി, ചേലക്കര സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...