കാഞ്ഞങ്ങാട് എൽപിജി ടാങ്കർ അപകടത്തിൽ വൻ ദുരന്തം ഒഴിവാക്കുന്നതിന് പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ ഭരണസംവിധാനത്തിന്റെ അഭിനന്ദനം

കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയിൽ എൽപിജി ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ചഎല്ലാവർക്കും ജില്ലാ ഭരണസംവിധാനത്തിന്റെ അഭിനന്ദനങ്ങൾ. രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയത്.. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം അറിഞ്ഞത് മുതൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടിരുന്നു. വെള്ളിയാഴ്ചരാത്രി 11: 30 ന്പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി.ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും ഫയർഫോഴ്സുംഎച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വിജയമാണിത്. എല്ലാവർക്കും നന്ദി.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, നഗരസഭ കൗൺസിലർമാർ, എ.ഡി.എം പി.അഖില്‍,ആർ.ഡി.ഒ ഇന് ചാർജ് ബിനു ജോസഫ്, ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാർ ജി. സുരേഷ്ബാബു,, ദുരന്തനിവാരണം ഡെപ്യൂട്ടിതഹസിൽദാർ തുളസിരാജ് മറ്റ് റവന്യൂ ഉദ്യോഗസ്ഥർ ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, അപ്ത മിത്ര വളണ്ടിയർമാർ കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്‌പോണ്‍സ് ടീം എന്നിവര്‍ മികച്ച ഏകോപന ത്തോടെ പ്രവർത്തിച്ചതിനാലാണ് ലക്ഷ്യം കൈവരിക്കാനായത്. മാധ്യമങ്ങളും മികച്ച പിന്തുണ നൽകി.തളിപ്പറമ്പ് കുപ്പത്തുനിന്നും എത്തിയ ഖലാസികളുടെ സേവനവും അഭിനന്ദനീയമാണ്.ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയതോതിൽ ചോർച്ച കണ്ടെത്തുകയും തുടര്‍ന്ന് മംഗലാപുരത്ത് നിന്നും എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തീയത്. റവന്യൂ വകുപ്പും നഗരസഭയും ചേർന്നു രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന്‍ കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്തെ കട കമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തു. ഇങ്ങനെ എല്ലാതലത്തിലും സഹകരിച്ച് എല്ലാവർക്കും ജില്ലാ ഭരണസംവിധാനത്തിന്റെ അഭിനന്ദനങ്ങൾ.

കെ ഇമ്പശേഖർ ഐഎഎസ്
ജില്ലാ കലക്ടർ കാസറഗോഡ്

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...