വാഹന പരിശോധനയ്ക്കിടെ കൊക്കയിലേക്ക് ചാടിയ ആളെ കണ്ടെത്തി

വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ ആളെ കണ്ടെത്തി. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും കൊക്കയിലേക്ക് ചാടിയത്.പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളെത്തിയ കാറിൽ നിന്നും പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. തൻ്റെ ബന്ധുവിന്റെ കാറുമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. പോലീസ് ചുരത്തിൽ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് മുന്നിലെത്തിയത്. പോലീസിനെ കണ്ട് കാറിലെത്തിയ യുവാവ് വാഹനം നിർത്തി താഴേക്ക് എടുത്തുചാടുകയായിരുന്നു. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. വാഹനത്തിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...