കാർഗില്‍ വിജയത്തിന് ഇന്ന് 26 വർഷം

കാർഗിലില്‍ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യ സൈന്യം നടത്തിയ സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന് ഇന്നേക്ക് 26 വർഷം.പാകിസ്ഥാൻ സൈന്യത്തിന് മേല്‍ ഇന്ത്യൻ സേന നടത്തിയ ആധികാരിക വിജയമായിരുന്നു കാർഗില്‍. 1999 മെയ് മൂന്നിന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യങ്ങള്‍ മാസങ്ങള്‍ നീണ്ട സൈനിക നടപടിയിലേക്ക് വഴിവെക്കുന്നതായിരുന്നു. കാർഗില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാനായിരുന്നു പാക് സൈനിക മേധാവി പർവേശ് മുഷറഫ് നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കിയ നിർദേശം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന മുൻ ധാരണയില്‍ പെട്രോളിങ്ങിലും വീഴ്ചയുണ്ടായതോടെ കാർഗില്‍ മലനിരകളില്‍ ശത്രുക്കള്‍ താവളമുറപ്പിച്ചു. രണ്ടുമാസം നീണ്ട ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനുമൊടുവില്‍ ജൂലൈ 26ന് ഇന്ത്യൻ സൈന്യം കാർഗില്‍ മലനിരയുടെ ഒത്ത നടുക്ക് വിജയക്കൊടി പാറിച്ചു. രാജ്യത്തിനുവേണ്ടി അന്ന് വീരമൃത്യു വരിച്ചത് 527 സൈനികർ. കാർഗില്‍ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും അതിർത്തി മേഖലകള്‍ ശാന്തമല്ലെന്നതാണ് യാഥാർത്ഥ്യം.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...